കു​വൈ​റ്റ് എ​യ​ര്‍​വെ​യ്സില്‍ ​ഇ​ല​ക്‌ട്രോ​ണി​ക് ഉ​പ​ക​ര​ണ​ങ്ങ​ള്‍​ക്കുള്ള വി​ല​ക്ക് നീ​ക്കി

ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: അ​മേ​രി​ക്ക​യി​ലേ​ക്കു​ള്ള യാ​ത്ര​ക്കാ​ര്‍​ക്ക് വി​മാ​ന​ത്തി​ല്‍ ഇ​ല​ക്‌ട്രോ​ണി​ക് ഉ​പ​ക​ര​ണ​ങ്ങ​ള്‍ കൈ​യി​ല്‍ കൊ​ണ്ടു​പേ​കാ​ന്‍ ഉ​ണ്ടാ​യി​രു​ന്ന വി​ല​ക്ക് നീ​ക്കി. കു​വൈ​റ്റ് എ​യ​ര്‍​വെ​യ്സ് സി.​ഇ.​ഒ. ഇ​ബ്രാ​ഹിം അ​ബ്ദു​ള്ള അ​ല്‍​കു​സാ​മാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

അ​മേ​രി​ക്ക​ന്‍ ആ​ഭ്യ​ന്ത​ര​സു​ര​ക്ഷാ വ​കു​പ്പി​ന്‍റെ അ​നു​മ​തി​യോ​ടെ​യാ​ണ് വി​ല​ക്ക് നീ​ക്കു​ന്ന​ത്. യാ​ത്ര​ക്കാ​ര്‍​ക്ക് ലാ​പ്ടോ​പ്, ടാ​ബ്ല​റ്റു​ക​ള്‍, മൊ​ബൈ​ല്‍ ഫോ​ണ്‍ തു​ട​ങ്ങി​യ​വ കൈ​യി​ല്‍ കൊ​ണ്ടു​പോ​കാം. കു​വൈ​റ്റ് എ​യ​ര്‍​വെ​യ്സ് കൂ​ടാ​തെ റോ​യ​ല്‍ ജോ​ര്‍​ദ്ദാ​നി​യ​ന്‍ എ​യ​ര്‍​വെ​യ്സി​ലും ഇ​ല​ക്‌ട്രോ​ണി​ക് ഉ​പ​ക​ര​ണ​ങ്ങ​ള്‍ കൈ​യി​ല്‍ കൊ​ണ്ടു​പോ​കാ​ന്‍ അ​നു​വാ​ദം ന​ല്‍​കി. കൊ​ച്ചി അ​ന്താ​രാ​ഷ്ട്ര എ​യ​ര്‍​പോ​ര്‍​ട്ടി​ല്‍​നി​ന്നു ആ​ഴ്ച​യി​ല്‍ എ​ല്ലാ ദി​വ​സ​വും അ​മേ​രി​ക്ക​യി​ലേ​ക്ക് കു​വൈ​റ്റ് എ​യ​ര്‍​വെ​യ്സ് ഫ്ളൈ​റ്റു​ക​ള്‍ ന​ട​ത്തു​ന്നു​ണ്ട്.

ഇ​ല​ക്‌ട്രോ​ണി​ക് ഉ​പ​ക​ര​ണ​ങ്ങ​ള്‍ കൈ​യി​ല്‍ കൊ​ണ്ടു​പോ​കാ​നു​ള്ള ഈ ​സൗ​ക​ര്യം അ​മേ​രി​ക്ക​യി​ല്‍ താ​മ​സി​ക്കു​ന്ന പ്ര​വാ​സി​ക​ള്‍​ക്ക്, ഇ​ന്ത്യ​യി​ലേ​ക്കും, മ​റ്റ് സ്ഥ​ല​ങ്ങ​ളി​ലേ​ക്കും കു​വൈ​റ്റ് എ​യ​ര്‍​വെ​യ്സ്, റോ​യ​ല്‍ ജോ​ര്‍​ദ്ദാ​നി​യ​ന്‍ എ​യ​ര്‍​വെ​യ്സ് എ​ന്നീ എ​യ​ര്‍​ലൈ​നു​ക​ളി​ലെ യാ​ത്ര​ക​ള്‍​ക്ക് ഉ​പ​യോ​ഗ​പ്പെ​ടു​ത്താം.