കൂടെ കിടക്കാന്‍ സമ്മതിച്ചില്ലെങ്കില്‍ നടിമാരെ സിനിമയില്‍ നിന്ന് തന്നെ ഒഴിവാക്കും- റായ് ലക്ഷ്മി

സിനിമാ മേഖലയിലെ കാസ്റ്റിംഗ് കൗച്ചിനെ കുറിച്ച് അടുത്തിടെ പരസ്യമായി പറഞ്ഞത് പാര്‍വതിയായിരുന്നു. തനിക്കു മോശം അനുഭവം നേരിടേണ്ടിവന്നുവെന്നും നടി പറഞ്ഞിരുന്നു. ഇപ്പോഴിതാ സിനിമാ മേഖലയില്‍ പലപ്പോഴും നടിമാര്‍ ചൂഷണങ്ങള്‍ക്ക് വിധേയമാകുന്നതായി റായി ലക്ഷ്മിയും വെളിപ്പെടുത്തുന്നു.
അജെഡസ്റ്റ്മെന്റ് എന്നു അറിയപ്പെടുന്ന കാസ്റ്റിംഗ് കൗച്ചിനു യുവതികള്‍ ഇരയാവുന്നത് റോള്‍ നല്‍കാമെന്ന പേരിലുമാണ്.
തുടക്കക്കാരായ പെണ്‍കുട്ടികളെയാണ് സിനിമാ മേഖലയിലെ പുരുഷന്മാര്‍ ഏറെയും ചൂഷണം ചെയ്യുന്നത്. നായികയാക്കാമെന്ന് പറഞ്ഞ് കൂടെ കിടക്കാന്‍ ആവശ്യപ്പെടും. ഇത്തരക്കാരാണ് സിനിമാ മേഖലയ്ക്ക് ചീത്തപ്പേര്. കൂടെ കിടക്കാന്‍ സമ്മതിച്ചില്ലെങ്കില്‍ നടിമാരെ സിനിമയില്‍ നിന്ന് തന്നെ ഒഴിവാക്കുന്ന രീതികളുണ്ടെന്നും റായ് ലക്ഷ്മി പറയുന്നു.

ഹിന്ദി ചിത്രം ജൂലി 2വാണ് റായ് ലക്ഷ്മിയുടെതായ് ഇപ്പോള്‍ റിലീസ് ചെയ്യാനുള്ള ചിത്രം. ഗ്ലാമര്‍ വേഷങ്ങളോട് നോ പറയാത്ത താരം ബിക്കിനിയില്‍ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. ബിക്കിനിയിട്ട് അഭിനയിക്കുകയെന്നത് തമാശക്കാര്യമില്ല. ബിക്കിനിക്കിണങ്ങിയ ശരീരം ഉണ്ടാക്കുകയെന്നത് തന്നെ പ്രയാസമാണ്. ബിക്കിനിയില്‍ സുന്ദരിയാണെന്ന് എനിക്ക് തന്നെ തോന്നിയെന്നും അഭിമുഖത്തില്‍ റായ് ലക്ഷ്മി പറയുന്നു.