കെ.എം മാണിക്ക് യുഡിഎഫിലേക്ക് സ്വാഗതമോതി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

Ernakulam: Kerala Chief Minister Oomen Chandy with Home Minister Ramesh Chennithala and Kerala Congress chief K M Mani during the UDF election convention in Ernakulam on Tuesday. PTI Photo (PTI3_8_2016_000170B)

തിരുവനന്തപുരം: കെ.എം മാണിക്കും കേരള കോണ്‍ഗ്രസിനും യുഡിഎഫിലേക്ക് സ്വാഗതമോതി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും. കെ.എം മാണിയെ യുഡിഎഫില്‍ നിന്ന് പറഞ്ഞുവിട്ടതല്ല. അവര്‍ സ്വയം മുന്നണി വിട്ടുപോയതാണ്. 40 വര്‍ഷം നീണ്ട ബന്ധമാണ് കെ.എം മാണിയുമായുള്ളത്. അതില്‍ അന്നും മാറ്റമില്ല ഇന്നും മാറ്റമില്ല. യുഡിഎഫിലേക്ക് തിരിച്ചുവരുന്ന കാര്യം തീരുമാനിക്കേണ്ടത് അവരാണ്. രാഷ്ട്രീയ മാറ്റത്തിന് അധികം സമയം ഒന്നും വേണ്ട. മണിക്കൂറുകള്‍ മാത്രം മതിയെന്നും ചെന്നിത്തല പറഞ്ഞു.

ഉമ്മന്‍ ചാണ്ടിയും തിരുവഞ്ചൂര്‍ രാധാകൃഷ്ണനും കെ.എം മാണിക്ക് യുഡിഎഫിലേക്ക് തിരിച്ചുവരാം എന്ന് പറഞ്ഞതിന് പിന്നാലെയാണ് രമേശ് ചെന്നിത്തലയും നയം വ്യക്തമാക്കിയിരിക്കുന്നത്.

മാതൃഭൂമി ന്യൂസ് ചാനലില്‍ സീജി കടയ്ക്കലുമായി നടത്തിയ അഭിമുഖത്തിലാണ് ചെന്നിത്തല ഇക്കാര്യങ്ങള്‍ പറഞ്ഞത്. വേങ്ങര ഉപതിരഞ്ഞെടുപ്പിന് ശേഷം കെ.എം മാണിയും കേരള കോണ്‍ഗ്രസും വീണ്ടും യുഡിഎഫിന്റെ ഭാഗമായി മാറാനുള്ള സാധ്യതയാണ് ഈ പ്രസ്താവനകളിലൂടെ തെളിയുന്നത്.

ഏത് മുന്നണിയുടെ ഭാഗമാകണം എന്ന് തീരുമാനിക്കാന്‍ കേരള കോണ്‍ഗ്രസ് ഉന്നതാധികാര സമിതി യോഗം കെ.എം മാണിയും വിളിച്ചിട്ടുണ്ട്.