ദലൈലാമയുമായി കൂടിക്കാഴ്ച നടത്തുന്നത് ക്രിമിനല്‍ കുറ്റമെന്ന് ചൈന

ബെയ്ജിംഗ്: ദലൈലാമയുമായി കൂടിക്കാഴ്ച നടത്തുന്നത് ക്രിമിനല്‍ കുറ്റമായി പരിഗണിക്കുമെന്ന് ചൈന. ദലൈലാമയ്ക്ക് ആതിഥ്യമരുളുന്നതോ ലോക നേതാക്കള്‍ കൂടിക്കാഴ്ച നടത്തുന്നതോ കുറ്റമായി കണക്കാക്കുമെന്നും ചൈനയുടെ മുന്നറിയിപ്പ്.

ടിബറ്റിന് സ്വയംഭരണാവകാശം വേണമെന്ന ദലൈലാമയുടെ നിലപാടാണ് ചൈനയെ പ്രകോപിപ്പിച്ചത്. ടിബറ്റിനെ ചൈനയുടെ അധികാര പരിധിയില്‍ നിന്നും ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്ന വിഘടനനേതാവാണ് ദലൈലാമ എന്നാണ് ചൈനയുടെ വാദം.

ഈ വര്‍ഷം ദലൈലാമയ്ക്ക് അരുണാചല്‍പ്രദേശില്‍ സന്ദര്‍ശനം നടത്താന്‍ അനുമതി നല്‍കിയ ഇന്ത്യന്‍ നിലപാടിനെതിരെയും ചൈന രംഗത്തെത്തിയിരുന്നു.