ദേ​ശീ​യ ച​ല​ച്ചി​ത്ര പു​ര​സ്‌​കാ​ര​ങ്ങ​ള്‍ വി​ത​ര​ണം ചെ​യ്തു

ന്യൂ​ഡ​ല്‍​ഹി : 64-ാമ​ത് ദേ​ശീ​യ ച​ല​ച്ചി​ത്ര പു​ര​സ്‌​കാ​ര​ങ്ങ​ള്‍ വി​ത​ര​ണം ചെ​യ്തു. രാ​ഷ്ട്ര​പ​തി പ്ര​ണ​ബ് മു​ഖ​ര്‍​ജി​യാ​ണ് പു​ര​സ്‌​കാ​ര​ങ്ങ​ള്‍ വി​ത​ര​ണം ചെ​യ്ത​ത്. കേ​ന്ദ്ര​മ​ന്ത്രി​മാ​രാ​യ വെ​ങ്ക​യ്യ നാ​യി​ഡു, രാ​ജ്യ​വ​ര്‍​ധ​ന്‍ സിം​ഗ് റാ​ത്തോ​ഡ് എ​ന്നി​വ​രും ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ത്തു. ച​ട​ങ്ങി​ൽ മോ​ഹ​ന്‍​ലാ​ലും സു​ര​ഭി ല​ക്ഷ്മി​യും മ​ല​യാ​ള​ത്തി​ന്‍റെ തി​ള​ക്ക​മാ​യി.

മി​ക​ച്ച ന​ടി​ക്കു​ള്ള പു​ര​സ്‌​കാ​രം സു​ര​ഭി​യും പ്ര​ത്യേ​ക ജൂ​റി പ​രാ​മ​ര്‍​ശ​ത്തി​നു​ള്ള പു​ര​സ്കാ​രം മോ​ഹ​ന്‍​ലാ​ലും ഏ​റ്റു​വാ​ങ്ങി. റു​സ്തം എ​ന്ന ചി​ത്ര​ത്തി​ലെ അ​ഭി​ന​യ​ത്തി​ന് ബോ​ളി​വു​ഡ് താ​രം അ​ക്ഷ​യ് കു​മാ​ര്‍ മി​ക​ച്ച ന​ട​നു​ള്ള പു​ര​സ്‌​കാ​രം ഏ​റ്റു​വാ​ങ്ങി. വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി മ​ല​യാ​ള​ത്തി​ന് ഏ​ഴ് ദേ​ശീ​യ അ​വാ​ര്‍​ഡു​ക​ളാ​ണ് ഇ​ത്ത​വ​ണ ല​ഭി​ച്ച​ത്.