പുലിമുരുകന് ശേഷം വയനാടന്‍ തമ്ബാന്‍; കൈകോര്‍ത്ത് മോഹന്‍ലാലും ജോഷിയും

ലോക സിനിമാ ചരിത്രം തിരുത്തി കുറിച്ച്‌ റെക്കോര്‍ഡുകള്‍ തകര്‍ത്തെറിഞ്ഞ പുലിമുരുരന്‍ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം മോഹന്‍ലാല്‍ ഇനി വയനാടന്‍ തമ്ബാനില്‍. മോഹന്‍ലാലിനെ നായകനാക്കി ജോഷി ഒരുക്കുന്ന ചിത്രത്തില്‍ പുലിമുകരുകന്‍ നിര്‍മ്മാതാവ് ടോമിച്ചന്‍ മുളകുപാടമാണ് ചിത്രത്തിന്റെ നിര്‍മ്മാണമം. ദിലീപ് നായകനാകുന്ന രാമലീലയ്ക്ക് ശേഷമെ വയനാടന്‍ തമ്ബിലേക്ക് കടക്കുകയെന്ന് ടോമിച്ചന്‍ മുളകുപാടം വ്യക്തമാക്കി.

അതേസമയം പ്രോജക്‌ട് ഉറപ്പിച്ചിട്ടുണ്ടെന്നും ചിത്രീകരണം എന്ന് ആരംഭിക്കുമെന്ന് ഇപ്പോള്‍ പറയാനാവില്ലെന്നും രാമലീലയ്ക്ക് ശേഷം ടോമിച്ചന്‍ മുളകുപാഠം ഒരുക്കുന്ന ഒരു മാസ് ആക്ഷന്‍ ചിത്രാമാണിതെന്നും ചിത്രത്തില്‍ മറ്റു താരങ്ങളുടെ ഡേറ്റുകളൊന്നും തീരുമാനിച്ചിട്ടില്ലെന്ന് മുരളുപാടം പറയുന്നു.