പോ​ലീ​സു​കാ​ര​നെ കാ​ര്‍ മു​ട്ടാ​നൊ​രു​ങ്ങി, യു​വാ​ക്ക​ള്‍​ക്കു നേ​രെ പോ​ലീ​സി​ന്‍റെ മൂ​ന്നാം​മു​റ

കോ​ഴി​ക്കോ​ട്: കാ​ര്‍ ദേ​ഹ​ത്ത് ഇ​ടി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ചെ​ന്നാ​രോ​പി​ച്ചു നി​യ​മ​വി​ദ്യാ​ര്‍​ഥി​യെ​യും സു​ഹൃ​ത്തി​നെ​യും സി​വി​ല്‍ പോ​ലീ​സ് ഓ​ഫീ​സ​ര്‍ ക്രൂ​ര​മാ​യി മ​ര്‍​ദി​ച്ചെ​ന്ന് പ​രാ​തി. എ​റ​ണാ​കു​ളം പ​റ​വൂ​ര്‍ സ്വ​ദേ​ശി മാ​ത്യു ജോ​സ​ഫാ​ണ് മു​ഖ്യ​മ​ന്ത്രി​ക്ക് പ​രാ​തി ന​ല്‍​കി​യ​ത്.

ക​ഴി​ഞ്ഞ പ​ത്തി​നാ​യി​രു​ന്നു സം​ഭ​വം. കോ​ഴി​ക്കോ​ട് ന​ട​ക്കാ​വ് കാ​രാ​ട്ടു​റോ​ഡി​ല്‍​നി​ന്നും ക​ണ്ണൂ​ര്‍ റോ​ഡി​ലേ​ക്കു​ക​യ​റു​ന്ന സ​മ​യ​ത്ത് ഇ​വ​ര്‍ സ​ഞ്ച​രി​ച്ച കാ​ര്‍ ഒ​രു പോ​ലീ​സു​കാ​ര​ന്‍റെ ദേ​ഹ​ത്തു​മു​ട്ടാ​നൊ​രു​ങ്ങി. ക്ഷു​ഭി​ത​നാ​യ പോ​ലീ​സു​കാ​ര​ന്‍ കാ​ര്‍ ഓ​ടി​ച്ച, മാ​ത്യു ജോ​സ​ഫി​ന്‍റെ സു​ഹൃ​ത്തായ റി​നി​ലി​നെ കു​ത്തി​നു​പി​ടി​ച്ച്‌ പു​റ​ത്തി​റ​ക്കി സ്റ്റേ​ഷ​നി​ലേ​ക്കു കൊ​ണ്ടു​പോ​യി.

മ​ഫ്തി​യി​ലാ​യി​രു​ന്ന പോ​ലീ​സു​കാ​ര​നോ​ട് ഒ​ന്നും സം​ഭ​വി​ച്ചി​ല്ല​ല്ലോ എ​ന്നു​ചോ​ദി​ച്ച മാ​ത്യു ജോ​സ​ഫി​നോ​ട് അ​സ​ഭ്യം പ​റ​യു​ക​യും സ്റ്റേ​ഷ​നി​ല്‍ മ​ര്‍​ദി​ക്കു​ക​യും ചെ​യ്തു. റി​നി​ലി​നെ കാ​ലി​ല്‍ ച​വി​ട്ടി​പ്പി​ടി​ച്ച്‌ നി​ര​വ​ധി​ത​വ​ണ മു​ഖ​ത്ത​ടി​ച്ചു. ബൂ​ട്ടി​ട്ട് അ​ടി​വ​യ​റ്റി​ല്‍ ച​വി​ട്ടു​ക​യും ചെ​യ്ത​താ​യി പ​രാ​തി​യി​ല്‍ ആ​രോ​പി​ക്കു​ന്നു. ഈ ​സ​മ​യം സ്റ്റേ​ഷ​നി​ലേ​ക്കു​വ​ന്ന എ​സ്‌ഐ പോ​ലീ​സി​നോ​ടു കാ​ര്യം തി​ര​ക്കി​യ​ശേ​ഷം ‘സം​ഭ​വം വി​ട്ടു​ക​ള​യാ​ന്‍ പ​റ​യാ​ന്‍ നീ ​ആ​രാ​ണെ​ന്ന്’ ചോ​ദി​ക്കു​ക​യും പോ​ലീ​സു​കാ​ര​ന്‍ മ​ര്‍​ദ​നം തു​ട​ര്‍​ന്ന​താ​യും പ​രാ​തി​യി​ല്‍ പ​റ​യു​ന്നു.

എ​സ്‌ഐ​യു​ടെ നി​ര്‍​ദേ​ശ​ത്തെ​തു​ട​ര്‍​ന്ന് മെ​ഡി​ക്ക​ല്‍ ചെ​ക്ക​പ്പി​നാ​യി പോ​യ​പ്പോ​ള്‍ മ​ര്‍​ദി​ച്ച​കാ​ര്യം ഡോ​ക്ട​റോ​ട് പ​റ​യ​രു​തെ​ന്നു നി​ര്‍​ദേ​ശി​ച്ചു. പ​റ​ഞ്ഞാ​ല്‍ ജാ​മ്യ​മി​ല്ലാ​ത്ത​വ​കു​പ്പു​ക​ള്‍ പ്ര​കാ​രം കേ​സെ​ടു​ക്കു​മെ​ന്നും വീ​ട്ടു​കാ​രെ കേ​സി​ല്‍ കു​ടു​ക്കു​മെ​ന്നും ഭീ​ഷ​ണി​പ്പെ​ടു​ത്തി. പി​ന്നീ​ട് വീ​ട്ടി​ല്‍ തി​രി​ച്ചെ​ത്തി​യ മാ​ത്യു ക​ടു​ത്ത ശാ​രീ​രി​ക അ​സ്വാ​സ്ഥ്യ​ത്തെ തു​ട​ര്‍​ന്ന് പ​റ​വൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ല്‍​സ തേ​ടു​ക​യാ​യി​രു​ന്നു. ഇ​തി​നു​ശേ​ഷ​മാ​ണു പ​രാ​തി​യു​മാ​യി മു​ഖ്യ​മ​ന്ത്രി​യെ സ​മീ​പി​ക്കു​ന്ന​ത്.