ബാഹുബലി: ആന്ധ്രയില്‍ ടിക്കറ്റ് വില 4000 രൂപ വരെ

വിജയവാഡ: ബാഹുബലി-2 ന്‍റെ ടിക്കറ്റ് നിരക്ക് കുതിച്ചുയരുന്നു. ആന്ധ്രാപ്രദേശിലും തെലങ്കാനയിലും ടിക്കറ്റ് നിരക്ക 3500 രൂപ മുതല്‍ 4000 രൂപ വരെയെത്തി. ഹൈദരാബാദ്, വാറങ്കല്‍, കരിംനഗര്‍, മെഹബൂബനഗര്‍, തെലങ്കാന എന്നിവിടങ്ങളിലാണ് ടിക്കറ്റ് ചൂടപ്പംപോലെ വിറ്റുപോകുന്നത്.

ആദ്യ ദിനം സിനിമ കാണാനുള്ള ആരാധകരുടെ തള്ളിക്കയറ്റാണ് നിരക്ക് കുത്തനെ ഉയരാന്‍ കാരണം. ചില കന്പനികള്‍ ഉപഭോക്താക്കാള്‍ക്ക് സൗജന്യ ടിക്കറ്റ് ഓഫറുമായി മുന്നോട്ടുവന്നിട്ടുണ്ട്. പുതിയ കണക്ഷന്‍ എടുക്കുന്നവര്‍ക്ക് സൗജന്യ ടിക്കറ്റ് നല്‍കുമെന്ന് ആന്ധ്രാപ്രദേശിലെ ചില പാചക വാതക ഏജന്‍സികളും രംഗത്തുവന്നു. ഭാരത് ഗ്യാസ്, ഗുണ്ടൂര്‍ ഗ്യാസ് തുടങ്ങിയ ഏജന്‍സികളാണ് ഈ ഓഫര്‍ മുന്നോട്ടുവച്ചിരിക്കുന്നത്. ചില കോര്‍പറേറ്റ് , കണ്‍സ്ട്രക്ഷന്‍ കന്പനികളും ഇത്തരഗ ഓഫറുമായി എത്തിയിട്ടുണ്ട്

വെള്ളിയാഴ്ച പുലര്‍ച്ചെ മുതല്‍ മിക്ക തീയേറ്ററുകളിലും ബാഹുബലി പ്രദര്‍ശിക്കുന്നുണ്ട്. സെക്കണ്ട് ഷോകള്‍ റദ്ദാക്കിയാണ് ഇതിന് സൗകര്യമൊരുക്കിയത്.