ബാ​ഹു​ബ​ലി 2 ഫേ​സ്ബു​ക്ക് ലൈ​വി​ല്‍

ചെ​ന്നൈ: റി​ലീ​സി​ന് മ​ണി​ക്കൂ​റു​ക​ൾ മാ​ത്രം ബാ​ക്കി​നി​ൽ​ക്കെ ബാ​ഹു​ബ​ലി 2 ഫേ​സ്ബു​ക്ക് ലൈ​വി​ല്‍. തി​രു​പ്പ​തി സ്വ​ദേ​ശി​യു​ടെ ഫേ​സ്ബു​ക്ക് അ​ക്കൗ​ണ്ടി​ലൂ​ടെ​യാ​ണ് സി​നി​മ പു​റ​ത്താ​യ​ത്. ഇ​രു​പ​ത്താ​റാ​യി​രം പേ​ര്‍ ഇ​തി​ന​കം ചി​ത്രം ക​ണ്ടു ക​ഴി​ഞ്ഞു. ര​ണ്ടാ​യി​ര​ത്തോ​ളം പേ​ര്‍ വീ​ഡി​യോ ഷെ​യ​ര്‍ ചെ​യ്തി​ട്ടു​ണ്ട്.

സി​നി​മ​യു​ടെ ആ​ദ്യ 51 മി​നി​റ്റ് ഭാ​ഗ​മാ​ണ് ഫേ​സ്ബു​ക്ക് ലൈ​വി​ല്‍ പ്ര​ദ​ര്‍​ശി​പ്പി​ച്ച​ത്. തീ​യ​റ്റ​റി​ല്‍​നി​ന്നും മൊ​ബൈ​ല്‍ ഫോ​ണി​ലൂ​ടെ ചി​ത്രീ​ക​രി​ച്ച വീ​ഡി​യോ​യാ​ണ് ഫേ​സ്ബു​ക്ക് ലൈ​വി​ല്‍ പ്ര​ദ​ര്‍​ശി​പ്പി​ച്ച​ത്.