ഭീ​ക​രവാദത്തിനെതിരായ പോരാട്ടം: മോദിക്കു പിന്തുണയുമായി ജി20 അംഗരാജ്യങ്ങള്‍

ഹാംബര്‍ഗ്: ഭീ​ക​രവാദത്തിനെതിരായ പോരാട്ടത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസ്താവനയെ പിന്തുണച്ച്‌ ജി20 അംഗരാജ്യങ്ങള്‍. ലോകത്തിലെ എല്ലാ ഭീകരാക്രമണങ്ങളെയും അപലപിക്കുന്നുവെന്നും ഭീകരതയ്ക്കെതിരായ പോരാട്ടത്തില്‍ ഐക്യവും ദൃഢതയും പുലര്‍ത്തുകയും ചെയ്തുന്നുവെന്നും ജി20 ഉച്ചകോടിയില്‍ അംഗരാജ്യങ്ങള്‍ വ്യക്തമാക്കി.

ഭീകരതയ്ക്കും അതിന്‍റെ ധനസഹായത്തിനും എതിരെ ലോകവ്യാപകമായി പോരാട്ടം നടത്തുമെന്നും ഭീകരതയ്ക്കെതിരെ ഐക്യവും ദൃഢതയും പുലര്‍ത്തുന്നുവെന്നും അംഗരാജ്യങ്ങള്‍ പ്രസ്താവനയിലൂടെ വ്യക്തമാക്കി. ഭീകരതയ്ക്കെതിരെ തുര്‍ക്കിയില്‍ 2015ല്‍ നടന്ന ജി-20 ഉച്ചകോടിയിലെ പ്രസ്താവന അംഗരാജ്യങ്ങള്‍ ആവര്‍ത്തിക്കുകയായിരുന്നു.

ഭീ​ക​ര​വാ​ദ​ത്തെ രാ​ഷ്ട്രീ​യ താ​ല്‍​പ​ര്യ​ങ്ങ​ള്‍​ക്കു​വേ​ണ്ടി ചി​ല രാ​ജ്യ​ങ്ങ​ള്‍ ഉ​പ​യോ​ഗി​ക്കു​ക​യാ​ണെ​ന്ന് മോ​ദി ജി 20 ​ഉ​ച്ച​കോ​ടി​യി​ല്‍ വ്യക്തമാക്കിയിരുന്നു. ഇ​ത്ത​രം രാ​ജ്യ​ങ്ങ​ള്‍​ക്കെ​തി​രെ ജി 20 ​രാ​ജ്യ​ങ്ങ​ള്‍ കൂ​ട്ടാ​യി ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും മോ​ദി ആ​വ​ശ്യ​പ്പെ​ട്ടിരുന്നു.