യുക്മ സൗത്ത് ഈസ്റ്റ് റീജിയണല്‍ കലാമേള ഒക്ടോബര്‍ 8നു ഹോര്‍ഷാമില്‍

ഹോര്‍ഷം : യുക്മ സൗത്ത് ഈസ്റ്റ് റീജിയന്റെ 8-മത് കലാമേള ഒക്ടോബര്‍ 8 ഞായറാഴ്ച. റിഥം മലയാളി അസോസിയേഷന്‍ ഓഫ് ഹോര്‍ഷം ആതിഥേയത്വം വഹിക്കും. യുക്മയുടെ തുടക്കകാലം മുതല്‍ എല്ലാ കലാമേളകളിലും ശക്തമായ പ്രധാനിത്യം തെളിയിച്ചുട്ടുള്ള സൗത്ത് ഈസ്റ്റ് റീജിയന്‍ 21 അസ്സോസിയേഷനുകളുമായി കൂടുതല്‍ ശക്തമായി അണ് ഈ വര്‍ഷത്തെ കലാമേളയ്ക്ക് ഒരുങ്ങുന്നത് എന്ന് റിജിയണല്‍ പ്രെസിഡന്റ് ലാലു ആന്റണി അറിയിച്ചു. റീജിയണല്‍ കലാമേളയില്‍ വിജയികളാകുന്നവര്‍ക്ക് 28ന് നടക്കുന്ന യുക്മ ദേശീയ കലാമേളയില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കും.
സൗത്ത് ഈസ്റ്റിലെ ഹോര്‍ഷത്താണ് ഈ വര്‍ഷത്തെ റീജിയണല്‍ കലാമേളയ്കുള്ള ഒരുക്കങ്ങള്‍ നടക്കുന്നത് . നാട്ടിലെ സ്‌കൂള്‍ യുവജനോത്സവങ്ങളോട് കിടപിടിക്കുന്ന രീതിയില്‍ യുക്മ കാലങ്ങളായി നടത്തുന്ന ദേശീയ കലാമേളയില്‍ പങ്കെടുക്കാന്‍ സൗത്ത് ഈസറ്റിലെ മലയാളി കുട്ടികള്‍ക്ക് ലഭിക്കുന്ന അവസരം വിനിയോഗിക്കുവാന്‍ യുക്മ സൗത്ത് ഈസ്റ്റിലെ വിവിധ മലയാളി സംഘടനകളുടെ നേതൃത്വത്തില്‍ പരിശീലനം തുടങ്ങി കഴിഞ്ഞു എന്ന് റീജിയണല്‍ സെക്രട്ടറി അജിത് വെണ്മണി അറിയിച്ചു.