സോളാര്‍: ഉമ്മന്‍ ചാണ്ടിക്കും തിരുവഞ്ചൂരിനും എതിരേ കേസ്

തിരുവനന്തപുരം: സോളാര്‍ കേസുമായി ബന്ധപ്പെട്ട ജൂഡീഷല്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരേ വിജിലന്‍സ് കേസെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. കേസ് അന്വേഷിച്ച ജസ്റ്റീസ് ജി.ശിവരാജന്‍ കമ്മീഷന്‍റെ റിപ്പോര്‍ട്ട് പരിഗണിച്ച ശേഷം ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗമാണ് തീരുമാനമെടുത്തത്.

മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടിയെ രക്ഷിക്കാന്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പോലീസിനെ ഉപയോഗിച്ച്‌ ശ്രമിച്ചുവെന്ന കമ്മീഷന്‍ കണ്ടെത്തലിനെ തുടര്‍ന്ന് അദ്ദേഹത്തിനെതിരേ ക്രിമിനല്‍ കേസെടുക്കാനും തീരുമാനിച്ചിട്ടുണ്ട്. തിരുവഞ്ചൂര്‍ അന്ന് ആഭ്യന്തരമന്ത്രിയായിരുന്നു. സോളാര്‍ ഇടപാടുമായി ബന്ധപ്പെട്ട് ആരോപണം ഉയര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ തന്പാനൂര്‍ രവി, മുന്‍ എംഎല്‍എ ബെന്നി ബെഹനാന്‍ എന്നിവര്‍ക്കെതിരേയും ക്രിമിനല്‍ കേസെടുക്കും.

ഉമ്മന്‍ ചാണ്ടിയും അദ്ദേഹത്തിന്‍റെ പഴ്സണല്‍ സ്റ്റാഫ് അംഗങ്ങളും സരിത നായരില്‍ നിന്നു നേരിട്ടു പണം കൈപ്പറ്റിയതായാണ് കമ്മീഷന്‍ കണ്ടെത്തിയിരിക്കുന്നത്. അഴിമതി നിരോധന നിയമം എഴ്, എട്ട്, ഒന്‍പത്, പതിമൂന്ന് വകുപ്പുകള്‍ പ്രകാരം ഉമ്മന്‍ ചാണ്ടിക്കെതിരെ കേസെടുക്കാമെന്ന് സര്‍ക്കാരിന് നിയമോപദേശം ലഭിച്ചു. അതിനാല്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച്‌ കേസെടുത്ത് അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

ജനങ്ങളെ കബളിപ്പിക്കാന്‍ യുഡിഎഫ് സര്‍ക്കാര്‍ കൂട്ടുനിന്നുവെന്നും ഉമ്മന്‍ ചാണ്ടിയും പഴ്സണല്‍ സ്റ്റാഫ് അംഗങ്ങളും തട്ടിപ്പിന് സഹായം നല്‍കിയെന്ന ഗുരുതര കുറ്റവുമാണ് കമ്മീഷന്‍ കണ്ടെത്തിയത്. സോളാര്‍ കേസ് അന്വേഷിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച പ്രത്യേക അന്വേഷണ സംഘത്തിനെതിരേയും ഗുരുതര കുറ്റങ്ങളാണ് കമ്മീഷന്‍ ചുമത്തിയിരിക്കുന്നത്. ശ​രി​യാ​യ രീ​തി​യി​ല്‍ അ​ന്വേ​ഷ​ണം ന​ട​ത്താ​തി​രു​ന്ന പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രാ​യ ഡിജിപി എ.ഹേമചന്ദ്രന്‍ എഡിജിപി കെ.​പ​ത്മ​കു​മാ​ര്‍, മു​ന്‍ പെ​രു​ന്പാ​വൂ​ര്‍ ഡി​വൈ​എ​സ്പി ഹ​രി​കൃ​ഷ്ണ​ന്‍ എ​ന്നി​വ​ര്‍​ക്കെ​തി​രെ വ​കു​പ്പ് ത​ല ന​ട​പ​ടി​യെ​ടുക്കും. ഹേമചന്ദ്രനെയും പത്മകുമാറിനെയും സര്‍ക്കാര്‍ മാറ്റുകയും ചെയ്തിട്ടുണ്ട്. പോലീസ് അസോസിയേഷന്‍ മുന്‍ ഭാരവാഹി ജി.ആര്‍.അജിത്കുമാറിനെതിരേയും കേസെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.

സ​രി​ത​യു​ടെ ക​ത്തി​ല്‍ പ്ര​തി​പാ​ദി​ച്ച​വ​ര്‍​ക്കെ​തി​രെ മാനംഭംഗക്കു​റ്റ​ത്തി​ന് കേ​സെ​ടു​ക്കു​മെ​ന്നും മുഖ്യമന്ത്രി പ​റ​ഞ്ഞു. എ.പി.അനില്‍കുമാര്‍, ഹൈബി ഈഡന്‍, കെ.സി.വേണുഗോപാല്‍, ജോസ് കെ.മാണി, മുന്‍ കേന്ദ്രമന്ത്രി പളനിമാണിക്യം, അടൂര്‍ പ്രകാശ് തുടങ്ങിയ നേതാക്കള്‍ക്കെതിരേ മാനഭംഗക്കുറ്റം ചുമത്തും. ബെ​ന്നി ബെ​ഹനാന്‍, ത​ന്പാ​നൂ​ര്‍ ര​വി എ​ന്നി​വ​ര്‍​ക്കെ​തി​രെ തെ​ളി​വ് ന​ശി​പ്പി​ച്ച​തി​നും ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി​യ​തി​നുമാണ് കേസ്. ഡി​ജി​പി രാ​ജേ​ഷ് ദി​വാ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം അ​ന്വേ​ഷി​ക്കു​മെ​ന്നും അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് രൂ​പം ന​ല്‍​കി​യെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

അതിനിടെ ആ​രോ​പ​ണ വി​ധേ​യ​നാ​യ ഡി​ജി​പി എ.​ഹേ​മ​ച​ന്ദ്ര​നെ ക്രൈ​ബ്രാ​ഞ്ച് മേ​ധാ​വി സ്ഥാ​ന​ത്ത് നി​ന്നും എ​ഡി​ജി​പി പ​ത്മ​കു​മാ​റി​നെ​യും നി​ല​വി​ലു​ള്ള സ്ഥാ​ന​ത്ത് നി​ന്നും മാ​റ്റി​യെ​ന്നും മു​ഖ്യ​മ​ന്ത്രി അറിയിച്ചു.