സോളാര്‍ റിപ്പോര്‍ട്ടില്‍ സര്‍ക്കാരിന് ആശയക്കുഴപ്പം: ചെന്നിത്തല

കോഴിക്കോട്: സോളാര്‍ ജൂഢീഷല്‍ റിപ്പോര്‍ട്ടില്‍ സര്‍ക്കാരിന് ആശയക്കുഴപ്പമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. യുഡിഎഫ് നേതാക്കളെ അപവാദ പ്രചാരത്തിലൂടെ തളര്‍ത്താന്‍ ശ്രമിക്കുന്നുവെന്നും ചെന്നിത്തല വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു.

വേങ്ങരയില്‍ യുഡിഎഫ് നേടിയത് അഭിമാനവിജയമാണ്. സംസ്ഥാനത്തെ ഉപതെരഞ്ഞെടുപ്പുകളിലെ മികച്ച വിജയമാണ് കെ.എന്‍.എ ഖാദര്‍ നേടിയതെന്നും ചെന്നിത്തല പറഞ്ഞു.