സോ​ളാ​ര്‍: സ​ര്‍​ക്കാ​ര്‍ ന​ട​പ​ടി​യെ രാ​ഷ്ട്രീ​യ​മാ​യും നി​യ​മ​പ​ര​മാ​യും നേ​രി​ടാ​ന്‍ കോ​ണ്‍​ഗ്ര​സ്

തി​രു​വ​ന​ന്ത​പു​രം: സോ​ള​ര്‍ ക​മ്മീ​ഷ​ന്‍ റി​പ്പോ​ര്‍​ട്ടി​ന്‍റെ പേ​രി​ല്‍ കോ​ണ്‍​ഗ്ര​സി​ലെ ഉ​ന്ന​ത നേ​താ​ക്ക​ളെ തേ​ജോ​വ​ധം ചെ​യ്യാ​നു​ള്ള എ​ല്‍​ഡി​എ​ഫ് സ​ര്‍​ക്കാ​ര്‍ തീ​രു​മാ​ന​ത്തെ രാ​ഷ്ട്രീ​യ​മാ​യും നി​യ​മ​പ​ര​മാ​യും നേ​രി​ടാ​ന്‍ കെ​പി​സി​സി രാ​ഷ്ട്രീ​യ​കാ​ര്യ സ​മി​തി തീ​രു​മാ​നം. റി​പ്പോ​ര്‍​ട്ട് ഉ​പ​യോ​ഗി​ച്ചു കോ​ണ്‍​ഗ്ര​സി​നെ ത​ക​ര്‍​ക്കാ​നു​ള്ള രാ​ഷ്ട്രീ​യ പ്ര​തി​കാ​ര ന​ട​പ​ടി​യെ ഒ​റ്റ​ക്കെ​ട്ടാ​യി നേ​രി​ടു​മെ​ന്നു സ​മി​തി തീ​രു​മാ​ന​ങ്ങ​ള്‍ വി​ശ​ദീ​ക​രി​ച്ച കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് എം.​എം. ഹ​സ​ന്‍ പ​റ​ഞ്ഞു.

പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന പോ​ലും പൂ​ര്‍​ത്തി​യാ​ക്കാ​തെ തെ​റ്റാ​യ നി​യ​മോ​പ​ദേ​ശ​ത്തി​ന്‍റെ പേ​രി​ല്‍ മു​ന്‍ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ന്‍ ചാ​ണ്ടി​യും എ​ഐ​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ലും ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​ര്‍​ക്കെ​തി​രേ ബ​ലാ​ത്സം​ഗ​ത്തി​ന് അ​ട​ക്കം ക്രി​മി​ന​ല്‍ കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്യു​മെ​ന്ന മു​ഖ്യ​മ​ന്ത്രി​യു​ടെ പ്ര​സ്താ​വ​ന വേ​ണ്ട​ത്ര ആ​ലോ​ച​ന​യോ നി​യ​മ പ​രി​ശോ​ധ​ന​യോ ഇ​ല്ലാ​തെ​യാ​ണ്. അ​ന്വേ​ഷ​ണ വി​ഷ​യ​ങ്ങ​ളു​ടെ പ​രി​ധി ജു​ഡീ​ഷ​ല്‍ ക​മ്മീ​ഷ​ന്‍ ലം​ഘി​ച്ചോ​യെ​ന്നു സം​ശ​യ​മു​ണ്ട്. സു​പ്രീം​കോ​ട​തി ജ​ഡ്ജി​യു​ടെ നി​യ​മോ​പ​ദേ​ശം വീ​ണ്ടും തേ​ടാ​നു​ള്ള മ​ന്ത്രി​സ​ഭാ തീ​രു​മാ​നം ഇ​താ​ണു വ്യ​ക്ത​മാ​ക്കു​ന്ന​ത്. നി​യ​മ​വി​ദ​ഗ്ധ​രു​മാ​യി ആ​ലോ​ചി​ച്ച്‌ തു​ട​ര്‍​ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.