സ​മ​ര​ത്തി​നും വോ​ട്ടെ​ടു​പ്പ്; ബ്ലാ​ക്ക് ഫ്രൈ​ഡേ സ​മ​ര വെ​ള്ളി​യാ​ക്കാ​ന്‍ റോ​യ​ല്‍ മെ​യ്ല്‍

ല​ണ്ട​ന്‍: സ്വ​കാ​ര്യ​വ​ത്ക​രി​ച്ചു നാ​ലു വ​ര്‍​ഷ​ത്തി​നു​ള്ളി​ല്‍ ബ്രി​ട്ട​നി​ലെ പോ​സ്റ്റ​ല്‍ സ​ര്‍​വീ​സ് ജീ​വ​ന​ക്കാ​ര്‍ സ​മ​ര​ത്തി​ലേ​ക്ക്. സ​മ​രം ചെ​യ്യു​ന്ന​തി​നു മു​ന്നോ​ടി​യാ​യി ന​ട​ന്ന വോ​ട്ടെ​ടു​പ്പി​ല്‍ സ​മ​രം ചെ​യ്യു​ന്ന​തി​നോ​ട് 89 ശ​ത​മാ​നം ജീ​വ​ന​ക്കാ​ര്‍ പി​ന്തു​ണ​ച്ചു.

പെ​ന്‍​ഷ​ന്‍, വേ​ത​നം, ജോ​ലി നി​ബ​ന്ധ​ന​ക​ള്‍ എ​ന്നി​വ​യി​ല്‍ പ​രി​ഷ്ക​ര​ണം ആ​വ​ശ്യ​പ്പെ​ട്ടാ​ണ് ബ്രി​ട്ട​നി​ലെ റോ​യ​ല്‍ മെ​യ്ല്‍ ജീ​വ​ന​ക്കാ​രു​ടെ സം​ഘ​ട​ന​യാ​യ ദി ​ക​മ്മ്യൂ​ണി​ക്കേ​ഷ​ന്‍ വ​ര്‍​ക്കേ​ഴ്സ് യൂ​ണി​യ​ന്‍ സ​മ​ര​ത്തി​നൊ​രു​ങ്ങു​ന്ന​ത്. സ​മ​രം ചെ​യ്യാ​നു​ള്ള ഭൂ​രി​പ​ക്ഷം തെ​ളി​യി​ക്കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ വോ​ട്ടെ​ടു​പ്പി​ല്‍ സം​ഘ​ട​ന​യി​ലെ 73 ശ​ത​മാ​നം പേ​ര്‍ വോ​ട്ടു ചെ​യ്തെ​ന്നും ഇ​വ​രി​ല്‍ 89 ശ​ത​മാ​നം പേ​ര്‍ സ​മ​ര​ത്തെ അ​നു​കൂ​ലി​ച്ചെ​ന്നും സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ള്‍ അ​റി​യി​ച്ചു.

സ​മ​ര​ത്തി​നു ഭൂ​രി​പ​ക്ഷം ല​ഭി​ച്ച​തി​നെ തു​ട​ര്‍​ന്ന് ഈ ​ആ​ഴ്ച സം​ഘ​ട​ന​യു​ടെ എ​ക്സി​ക്യു​ട്ടി​വ് ക​മ്മി​റ്റി ചേ​ര്‍​ന്ന് സ​മ​ര തീ​യ​തി തീ​രു​മാ​നി​ക്കും. ബ്രി​ട്ട​നി​ലെ ജ​ന​ങ്ങ​ള്‍ ഓ​ണ്‍​ലൈ​നാ​യി ക്രി​സ്മ​സ് ഷോ​പ്പിം​ഗ് ന​ട​ത്തു​ന്ന ന​വം​ബ​ര്‍ 24, 25 തീ​യ​തി​ക​ളി​ലാ​കും സ​മ​ര​മെ​ന്നാ​ണു സൂ​ച​ന. ബ്ലാ​ക്ക് ഫ്രൈ​ഡേ എ​ന്നാ​ണ് ഈ ​ദി​വ​സം അ​റി​യ​പ്പെ​ടു​ന്ന​ത്.

അ​ടു​ത്തി​ടെ പ​രി​ഷ്ക​രി​ച്ച ട്രേ​ഡ് യൂ​ണി​യ​ന്‍ നി​യ​മ​ത്തി​ല്‍, സ​മ​രം ചെ​യ്യാ​ന്‍ സം​ഘ​ട​ന​യി​ലെ അം​ഗ​ങ്ങ​ളി​ല്‍ 50 ശ​ത​മാ​നം പേ​രു​ടെ പി​ന്തു​ണ വേ​ണ​മെ​ന്നു നി​ഷ്ക​ര്‍​ഷി​ച്ചി​രു​ന്നു. ഇ​തേ​തു​ട​ര്‍​ന്നാ​ണു സം​ഘ​ട​ന​യ്ക്കു സ​മ​രം ചെ​യ്യാ​നും വോ​ട്ടെ​ടു​പ്പ് വേ​ണ്ടി​വ​ന്ന​ത്.

യു​കെ​യി​ല്‍ പോ​സ്റ്റ​ല്‍, കൊ​റി​യ​ര്‍ സ​ര്‍​വീ​സു​ക​ള്‍​ക്കാ​യി 1516ല്‍ ​രൂ​പീ​കൃ​ത​മാ​യ ക​ന്പ​നി​യാ​ണ് റോ​യ​ല്‍ മെ​യ്ല്‍. 499 വ​ര്‍​ഷ​ത്തെ പൊ​തു ഉ​ട​മ​സ്ഥ​ത അ​വ​സാ​നി​പ്പി​ച്ച്‌ 2015ല്‍ ​ക​ന്പ​നി​യു​ടെ ഓ​ഹ​രി​ക​ള്‍ വി​റ്റ​ഴി​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. നി​ല​വി​ല്‍ 30 ശ​ത​മാ​നം ഓ​ഹ​രി​ക​ള്‍ മാ​ത്ര​മാ​ണ് സ​ര്‍​ക്കാ​രി​ന്‍റെ കൈ​യി​ല്‍ അ​വ​ശേ​ഷി​ക്കു​ന്ന​ത്.