ഫോബ്​സ്​ സ​മ്ബ​ന്ന​രുടെ പട്ടികയില്‍ 10ാം തവണയും മുകേഷ്​ അംബാനി; രണ്ടാമന്‍ അസിം പ്രേംജി

ന്യൂ​ഡ​ല്‍​ഹി: ഇ​ന്ത്യ സാ​മ്ബ​ത്തി​ക മാ​ന്ദ്യ​ത്തി​​െന്‍റ പി​ടി​യി​ലാ​ണെ​ങ്കി​ലും, അ​തി​സ​മ്ബ​ന്ന​രു​ടെ വ​രു​മാ​ന​ത്തി​ല്‍ വ​ര്‍​ധ​ന. രാ​ജ്യ​ത്തെ 100 അ​തി​സ​മ്ബ​ന്ന​രു​ടെ ആ​സ്​​തി 26 ശ​ത​മാ​നം ക​ണ്ട്​ വ​ര്‍​ധി​ച്ചു. ഫോ​ബ്​സ് മാ​ഗ​സി​ന്‍ പു​റ​ത്തി​റ​ക്കി​യ പ​ട്ടി​ക​യി​ല്‍ തു​ട​ര്‍ച്ച​യാ​യി 10ാം ത​വ​ണ​യും ഇ​ന്ത്യ​യി​ലെ ഏ​റ്റ​വും സ​മ്ബ​ന്ന​നാ​യ വ്യ​ക്തി റി​ല​യ​ന്‍സ് ഇ​ന്‍ഡ​സ്ട്രീ​സ് മേ​ധാ​വി മു​കേ​ഷ് അം​ബാ​നി​ത​ന്നെ.

പെ​േ​ട്രാ​ളി​യം, ഗ്യാ​സ്, ടെ​ലി​കോം രം​ഗ​ത്ത്​ അം​ബാ​നി​ക്ക്​ നി​ല​വി​ല്‍ 38 ബി​ല്യ​ന്‍ ഡോ​ള​ര്‍ അ​ഥ​വാ 2.47 ല​ക്ഷം കോ​ടി രൂ​പ​യു​ടെ ആ​സ്​​തി​യാ​ണു​ള്ള​ത്. ക​ഴി​ഞ്ഞ ഒ​റ്റ വ​ര്‍​ഷ​ത്തി​നി​ട​യി​ല്‍ ഉ​ണ്ടാ​ക്കി​യ വ​ര്‍​ധ​ന 15.3 ബി​ല്യ​ണ്‍ ഡോ​ള​ര്‍. ആ​സ്​​തി​യി​ലെ വ​ര്‍​ധ​നയാവ​െട്ട 67 ശ​ത​മാ​നം. സോ​ഫ്​​റ്റ്​​വെ​യ​ര്‍ രം​ഗ​ത്തെ വി​പ്രോ​യു​ടെ അ​സിം പ്രേം​ജി​യാ​ണ് 19 ബി​ല്യ​ന്‍ ഡോ​ള​റു​മാ​യി ര​ണ്ടാം സ്​​ഥാ​ന​ത്തു​ള്ള​ത്. ഇദ്ദേഹത്തി​​െന്‍റ ആ​സ്​​തിയില്‍ നാ​ലു ബി​ല്യ​ന്‍ ഡോളറാണ്​ വര്‍ധന.

എം.​എ. യൂ​സു​ഫ​ലി, ബി.​ആ​ര്‍. ഷെ​ട്ടി, ര​വി പി​ള്ള​

മൂ​ന്നാം സ്​​ഥാ​ന​ത്ത്​ ഹി​ന്ദു​ജ സഹോദരന്മാരും നാ​ലാം സ്​​ഥാ​ന​ത്ത്​ ല​ക്ഷ്​​മി മി​ത്ത​ലു​മാ​ണ്​. യ​ഥാ​ക്ര​മം 18.4 ബി​ല്യ​ന്‍ ഡോ​ള​റും 16.5 ബി​ല്യ​ന്‍ ഡോ​ള​റു​മാ​ണ്​ ഇ​വ​രു​ടെ ആ​സ്​​തി. ഹിന്ദുജമാരുടെ ആ​സ്​​തി​യി​ല്‍ 3.2 ബി​ല്യ​ന്‍ ഡോ​ള​റി​​െന്‍റ വ​ര്‍​ധ​നയാണ്​ ഉണ്ടായിരിക്കുന്നത്​. അതേ സമയം ക​ഴി​ഞ്ഞ​വ​ര്‍​ഷം ര​ണ്ടാം സ്ഥാ​ന​ത്തു​ണ്ടാ​യി​രു​ന്ന സ​ണ്‍ ഫാ​ര്‍മ​യു​ടെ ദി​ലീ​പ് സാ​ങ്​​​വി 12.1 ബി​ല്യ​ന്‍ ഡോ​ള​റു​മാ​യി ഇ​ത്ത​വ​ണ ഒ​മ്ബ​താം സ്ഥാ​ന​ത്തേ​ക്ക്​ ത​ള്ള​പ്പെ​ട്ടു.

ക​ഴി​ഞ്ഞ വ​ര്‍ഷം 29ാം സ്ഥാ​ന​ത്തു​ണ്ടാ​യി​രു​ന്ന മു​കേ​ഷ് അം​ബാ​നി​യു​ടെ സ​ഹോ​ദ​ര​ന്‍ അ​നി​ല്‍ അം​ബാ​നി ഇ​ത്ത​വ​ണ 3.15 ബി​ല്യ​ന്‍ ഡോ​ള​റി​​െന്‍റ ആ​സ്തി​യു​മാ​യി 45ാം സ്​​ഥാ​നം​കൊ​ണ്ട്​ തൃ​പ്​​തി​പ്പെ​ട്ടു. നേ​ട്ടം​ കൊ​യ്​​ത​വ​രി​ല്‍ മ​റ്റൊ​രു പ്ര​മു​ഖ​ന്‍ പ​ത​ഞ്​​ജ​ലി​യു​ടെ ആ​ചാ​ര്യ ബാ​ല​കൃ​ഷ്ണ​യാ​ണ്. ഇ​ദ്ദേ​ഹ​ത്തി​ന്​ ക​ഴി​ഞ്ഞ​വ​ര്‍ഷം 48ാം സ്​​ഥാ​ന​മാ​യി​രു​ന്നു. ഇ​ത്ത​വ​ണ 19ാം സ്​​ഥാ​ന​ത്തേ​ക്ക്​ ഉ​യ​ര്‍​ന്നു. 43,000 കോ​ടി​യോ​ളം രൂ​പ​യാ​ണ് ബാ​ല​കൃ​ഷ്ണ​യു​ടെ ആ​സ്തി.

പ്ര​മു​ഖ മ​ല​യാ​ളി പ്ര​വാ​സി വ്യ​വ​സാ​യി എം.​എ. യൂ​സു​ഫ​ലി അ​ഞ്ച്​ ബി​ല്യ​ന്‍ ഡോ​ള​റി​​െന്‍റ സ്വ​ത്തു​മാ​യി 27ാം സ്​​ഥാ​ന​ത്തും മ​റ്റൊ​രു പ്ര​വാ​സി വ്യ​വ​സാ​യി ബി.​ആ​ര്‍. ഷെ​ട്ടി 34ാം സ്​​ഥാ​ന​ത്തു​മു​ണ്ട്. ഇ​ദ്ദേ​ഹ​ത്തി​​െന്‍റ തൊ​ട്ടു പി​റ​കി​ലു​ള്ള​ത്​ മ​റ്റൊ​രു മ​ല​യാ​ളി ര​വി പി​ള്ള​യാ​ണ്. 3.8 ബി​ല്യ​ന്‍ ഡോ​ള​റാ​ണ്​ ഇ​ദ്ദേ​ഹ​ത്തി​​െന്‍റ സ​മ്ബാ​ദ്യം.