മലയാളി നഴ്സ് സൗദി അറേബ്യയിൽ മരിച്ചു

സൗദി അറേബ്യയിലെ ഗസ്സീം പ്രവിശ്യയിൽ ബുറൈദയിൽ നിന്നും 150 കിലോമീറ്റർ അകലെ കീബയിലെ ഗവൺമെന്റ് ഹോസ്പിറ്റലിൽ നഴ്സ് ആയി ജോലി ചെയ്തിരുന്ന കൂത്താട്ടുകുളം സ്വദേശിനിയായ ജിൻസി (26) മരിച്ചതായി വിവരം ലഭിച്ചു . മൃതദേഹം അതേ ഹോസ്പിറ്റലിൽ തന്നെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു.

ഇന്നലെ രാത്രി ജോലി ചെയ്ത ജിൻസിയെ ഇന്ന് പത്ത് മണി വരെ കണ്ടവരുണ്ട്. ഉച്ച ഭക്ഷണം കഴിക്കാൻ എത്തിയ സുഹൃത്ത് ജിൻസിയെ റൂമിനുള്ളിൽ കാണാഞ്ഞതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ ബാത്റൂം പൂട്ടിയ നിലയിൽ കാണുകയും അധികൃതർ എത്തി ബാത്റൂം ഡോർ പൊളിച്ച് അകത്ത് കടന്നപ്പോൾ ജിൻസിയെമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മാതാപിതാക്കൾ ഡൽഹിയിൽ താമസിക്കുന്നു.